ആലുവ: കേരള റീട്ടേയിൽ ഫുട് വെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഹുസൈൻ കുന്നുകര ചെയർമാനും നവാബ് കളമശ്ശേരി ജനറൽ കൺവീനറും വിനു ബാലൻ കുന്നത്തുനാട് ട്രഷററുമാണ്.
വൈസ് ചെയർമാൻമാരായി മാർട്ടിൻ, അബ്ദുൽ വാഹിദ്, നജീബ്, ജലാൽ, നൗഷാദ് എന്നിവരെയും ജോയിൻ കൺവീനർമാരായി വിമൽ, ഫൈസി, ഷഹീർ, നിയാസ്, നൗഫൽ എന്നിവരെയും തിരഞ്ഞെടുത്തു .
ഓൺലൈൻ യോഗം സംസ്ഥാന ചെയർമാൻ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ നൗഷൽ തലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചീഫ് കോഡിനേറ്റർ നാസർ പാണ്ടിക്കാട്, ട്രഷറർ ഹരികൃഷ്ണൻ കോഴിക്കോട്, ഹമീദ് ബറാക്ക കാസർകോട്, അൻവർ വയനാട്, ഹുസൈൻ കുന്നുകര തുടങ്ങിയവർ സംസാരിച്ചു.