ആലുവ: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് സമരം നടത്തിയ ബി.ജെ.പി നേതാക്കളെ പൊലീസ് മർദ്ദിച്ചതിനെതിരെ കരിദിനാചരണത്തിന്റെ ഭാഗമായി ആലുവയിൽ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.ബാങ്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷൻ സ്‌ക്വയറിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ല വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലാക്കുന്ന്, വൈസ് പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, ജില്ല സമിതിയംഗം കെ.ജി. ഹരിദാസ്, മിഥുൻ ചെങ്ങമനാട്, എം.വി. ഷിബു, അപ്പു മണ്ണാച്ചേരി, കമലം ടീച്ചർ, വൈശാഖ് രവീന്ദ്രൻ, ജോയ് വർഗ്ഗീസ്, ബേബി നമ്പേലി, ഇല്യാസ് അലി, സേതുരാജ് ദേശം, ഗോപുകൃഷ്ണൻ, മഹേഷ് കുന്നത്തേരി, എ.എസ്. സലിമോൻ, കണ്ണൻ തുരുത്ത്, സരസ്വതി മണികണ്ഠവിലാസം, വിദ്യാ ബൈജു എന്നിവർ പങ്കെടുത്തു.