കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ വലമ്പൂർ അങ്കണവാടിയുടെ ഒന്നാം നിലയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച കോൺഫറൻസ് ഹാൾ ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺവാസു അദ്ധ്യക്ഷനായി. പി എസ് ഗിരിജ, ഇ.എ തമ്പി ഗണേശൻ, കെ.കെ നാരായണൻ നായർ, പി.എസ് ഗോപാലൻ,സുമ ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു.ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക രീതിയിൽ 70 പേർക്ക് ഇരിക്കാവുന്ന വിധം കോൺഫറൻസ് ഹാളിന്റെ പണി പൂർത്തീകരിച്ചത്.