കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിർമ്മിച്ച വനിതാ ക്ഷേമകേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഗൗരി വേലായുധൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ അദ്ധ്യക്ഷനായി.ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു, പഞ്ചായത്തംഗം ഉഷ കുഞ്ഞുമോൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. ഉണ്ണികൃഷ്ണൻ, സുഭാഷ് ടി. ജോസഫ്, സി.ആർ സജിത്ത് എന്നിവർ സംബന്ധിച്ചു.ഐക്കരനാട് പഞ്ചായത്തിലെ പാങ്കോട് ഈസ്​റ്റ് വാർഡിലാണ് 35 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി പൂർത്തിയാക്കിയത്.