വടയമ്പാടി: കൊവിഡ് കാലത്തെ തിരിച്ചു പോക്ക് ദുരിതത്തിലായ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസമായി സപ്ലൈകോയും തൊഴിൽ നൈപുണ്യ വകുപ്പും ചേർന്ന് സൗജന്യകിറ്റുകൾ വിതരണം ചെയ്തു. പൂത്തൃക്ക പഞ്ചായത്ത് വടയമ്പാടി വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എൻ രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോൺ ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ സജീവ്, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ.ഗോവിന്ദൻ ,കാർത്യായനി തങ്കപ്പൻ, ദിനീഷ് സുകുമാരൻ എന്നിവർ പങ്കെടുത്തു.