കൊച്ചി: പഠനം സുഗമമാക്കാനും സ്മാർട്ട് ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളിൽ വിദ്യാർത്ഥികളുടെ ആശ്രിതത്വം കുറയ്ക്കാനും സഹായകരമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കണമെന്ന് രാജഗിരി റൗണ്ട് ടേബിൾ കോൺഫെറെൻസ് അഭിപ്രായപ്പെട്ടു. വോഡ്കാസ്റ്റുകൾ തയ്യാറാക്കുന്നതിൽ അദ്ധ്യാപകരെ സഹായിക്കാൻ എഡ്യൂസ്റ്റാർട്ടപ്പുകൾക്ക് കഴിയുമെന്ന് അസീസി വിദ്യാനികേതൻ പ്രിൻസിപ്പലും സി.ബി.എസ്.ഇ ഐ.സി.ടി അവാർഡ് ജേതാവുമായ സുമാ പോൾ പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാർട്ട് ആപ്പുകളെ സാമ്പത്തികമായി സഹായിക്കാൻ കെ .എസ്. ഐ. ഡി സി തയ്യാറാണെന്ന്
അദ്ധ്യക്ഷൻ ക്രിസ്റ്റി ഫെർണാണ്ടസ് അറിയിച്ചു.പള്ളിക്കൂടം എഡിറ്റർ ശ്രീകുമാർ രാഘവൻ നയിച്ച ചർച്ചയിൽ രാജ്യത്തെ പ്രമുഖ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ പ്രതിനിധികളും, അദ്ധ്യാപകരും പങ്കെടുത്തു.