കോലഞ്ചേരി: വൈ.എം.സി.എ മുൻ പ്രസിഡന്റും ദീർഘകാലം കോലഞ്ചേരി പള്ളി വികാരിയുമായിരുന്ന ഫാ.എം.വി എബ്രാഹമിന്റെ നിര്യാണത്തിൽ കോലഞ്ചേരി വൈ.എം.സി.എ യോഗം അനുശോചിച്ചു. പ്രസിഡന്റ് ഡോ. ശശി എളൂർ അദ്ധ്യക്ഷനായി. പ്രൊഫ. ജോർജ് കെ. ഐസക്ക്, സബ്ബ് റീജിയൻ വൈസ് ചെയർമാൻ സി.കെ ബാബു, വൈസ് മെൻസ് ഇന്ത്യ ഏരിയ പ്രസിഡന്റ് വി.എ തങ്കച്ചൻ,വൈസ്‌മെൻസ് സെൻട്രൽ പ്രസിഡന്റ് നെച്ചി തമ്പി, വെസ് മെൻസ് മുൻ പ്രസിഡന്റ് രഞ്ജിത് പോൾ, വൈ ടി.സി. മാണി, ട്രഷറർ സി.പി മോനി എന്നിവർ സംസാരിച്ചു.