കളമശ്ശേരി: സ്വർണക്കള്ളകടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ആവിശ്യപ്പെട്ട് ബി.ജെ.പി കളമശേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി .പ്രകടനം കളമശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് തൃക്കാക്കര ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് പി.സി.വിനോദ് കുമാർ, സി.കെ.ഗോപിനാഥ്.കെ.പി. ഹരിഹരൻ, സോളമൻ, സാന്റി ആന്റണി, രതീഷ്, ബിജു ശിവാനി, വിശ്വനാഥൻ ,അനിൽ ,തുടങ്ങിയവർ നേതൃത്യം നല്കി