കൊച്ചി : മഹാരാജാസ് കോളേജ് മലയാള വിഭാഗം കല, സാഹിത്യം, സമൂഹം ഭാവി ഉൽകണ്ഠകൾ എന്ന പേരിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാർ പരമ്പര യിലെ രണ്ടാമത്തെ പ്രഭാഷണം പ്രശസ്ത സാമൂഹ്യ ചിന്തകൻ ഡോ. ടി.ടി. ശ്രീകുമാർ നിർവഹിച്ചു. എം.ഗോവിന്ദനും നവോത്ഥാനാനന്തര ആധുനികതയും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വകുപ്പദ്ധ്യക്ഷനും പ്രശസ്ത കവിയുമായ എസ്.ജോസഫ് പ്രതികരണം നടത്തി.ഡോ. ഇ.എസ് റഷീദ്, ഡോ. സെലിൻ എസ് എന്നിവർ സംബന്ധിച്ചു. എൽ,ഡോ. സുമി ജോയി ഓലിയപ്പുറം മോഡറേറ്ററായിരുന്നു.ഡോ. സുമി ജോയി ഓലിയപ്പുറം കോർഡിനേറ്ററും ഡോ . ജൂലിയ ഡേവിഡ് കോ - കോർഡിനേറ്ററുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വെബിനാർ പരമ്പരയിലെ അടുത്ത പ്രഭാഷണം കാലടി സംസ്കൃത സർവകലാശാല ശില്‌പകലാ വിഭാഗം അദ്ധ്യാപകൻ എംപി. നിഷാദ് നയിക്കും. സമകാലീന കലാ വഴക്കങ്ങൾ എന്നവിഷയത്തിൽ ആഗസ്റ്റ് 5 ന് ഉച്ചക്കഴിഞ്ഞ് 3ന് ആണ് വെബിനാർ. പ്രഭാഷണം https://youtu.be/9AIe5Hm0PM0 എന്ന യു ട്യൂബ് ലിങ്കിൽ ലഭിക്കും.