thariyan
നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ് ശീതകാല കൃഷി പദ്ധതി വിശദീകരണയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ് ശീതകാല കൃഷിക്കായുള്ള ഒരുക്കങ്ങളാരംഭിച്ചു. തണുപ്പിൽ കൂടുതലുണ്ടാകുന്ന കാബേജ്, കോളിഫ്‌ലവർ എന്നിവയുടെ തൈകളാണ് അംഗങ്ങൾക്ക് വിതരണം ചെയ്യുന്നത്. വിഷരഹിത പച്ചക്കറി സ്വയം ഉൽപാദിപ്പിക്കുവാൻ സജ്ജരാക്കുന്നതിനായി വ്യാപാരികൾക്കായി രൂപീകരിച്ചതാണ് മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ്. നേരത്തെ നെടുമ്പാശേരിയിൽ നടപ്പിലാക്കിയ 'സമൃദ്ധി അടുക്കളത്തോട്ടം' പദ്ധതിയുടെ വിജയത്തെത്തുടർന്നാണ് സ്ഥിരം സംവിധാനമൊരുക്കിയത്. മേഖലാ കമ്മിറ്റിയുടെ പരിധിയിൽപ്പെടുന്ന 2000 വ്യാപാരികളെ പദ്ധതിയിൽ അംഗങ്ങളക്കും.
ക്ലബ് അംഗങ്ങൾക്കായുള്ള പദ്ധതി വിശദീകരണയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് റിട്ട. കൃഷി ഓഫീസർ എ.വി. രാജഗോപാൽ അദ്ധ്യക്ഷനായി. അംഗത്വ കാർഡ് വിതരണം അങ്കമാലി മേഖല പ്രസിഡന്റ് ജോജി പീറ്റർ നിർവഹിച്ചു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, സാലു പോൾ, പി.എൻ. രാധാകൃഷ്ണൻ, പി.കെ. എസ്‌തോസ്, പി.പി. ശ്രീവത്സൻ, പി.ജെ. ജോയ്, സൈമൺ തേക്കാനത്ത്, വി.എ. ഖാലിദ്, ടി.എസ്. മുരളി, കെ.ജെ. പോൾസൺ, എൻ.എസ്. ഇളയത്, കെ.കെ. ബോബി, എം.കെ. മധു, ഷാജി മേത്തർ എന്നിവർ സംസാരിച്ചു.