കിഴക്കമ്പലം: ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കുന്നത്തുനാട് പഞ്ചായത്തിലുള്ള എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ചകളിലും, വീടുകൾ ഞായറാഴ്ചകളിലും,സ്ഥാപനങ്ങൾ ചൊവ്വാഴ്ചകളിലും ഉറവിടനശീകരണം (ഡ്രൈ ഡെ) നടത്തി പരിസരത്ത് കൊതുക് വളരുന്നതിനുള്ള സാഹര്യമില്ലെന്ന് ഉറപ്പു വരുത്തണം. ജല ജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി മാസത്തിൽ ഒരു തവണ എല്ലാ കിണറുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും കുന്നത്തുനാട് പഞ്ചായത്തും, പി എച്ച് സി പട്ടിമ​റ്റം ഓഫീസറും അറിയിച്ചു.