ആലുവ: കഴിഞ്ഞ ഫെബ്രുവരിയിൽ ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള സെന്ററുകളിൽ നടന്ന കെ ടെറ്റ് പരീക്ഷാ വിജയികളുടെ സർട്ടിഫിക്കറ്റ് പരിശോധനക്ക് വീണ്ടും അവസരം. ജൂൺ 19 മുതൽ 30 വരെ നടത്തിയ പരിശോധനയിൽ പങ്കെടുക്കാതിരുന്നവർക്കായി സെപ്തംബർ 15,16,17,18 തീയതികളിലാണ് വീണ്ടും അവസരം നൽകുന്നത്.