ആലുവ: മൂന്നു വയസുക്കാരൻ പൃഥ്വിരാജ് നാണയം വിഴുങ്ങി മരിച്ച സംഭവത്തിൽ അടിയന്തരമായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് പ്രേംസൺ മാഞ്ഞമറ്റം ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം അപര്യാപ്തമാണെന്നും മെഡിക്കൽ ടീമിന് മാത്രമേ മരണക്കാരണം കണ്ടുപിടിക്കുവാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിന്റെ മാതാവ് നന്ദിനി നടത്തുന്ന അനിശ്ചിതക്കാല സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ, വൈസ് പ്രസിഡന്റ് എം.എ. കാസിം, യൂത്ത് ഫ്രണ്ട് ജേക്കബ് നിയോജകമണ്ഡലം പ്രസിഡന്റ് ഡയസ് ജോർജ്, അഖിൽ കാഞ്ഞിരക്കാട്ട്, മുഹമ്മദ് ജഹ്ഷാൻ എന്നിവർ പങ്കെടുത്തു.