പറവൂർ: ദേശീയപാത 66ൽ ചെറിയപ്പിള്ളി പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്നും മിനി കണ്ടെയ്നർ ലോറി താഴേക്ക് മറിഞ്ഞു. സ്വകാര്യ പാഴ്സൽ കമ്പനിക്കായി സർവീസ് നടത്തുന്ന ലോറി ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോഴാണ് നിയന്ത്രണം വിട്ട് പാലത്തിന് താഴേക്ക് മറിഞ്ഞത്. ഡ്രൈവർ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളൂ. പരിക്കേറ്റ ഡ്രൈവറെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.