y-con
യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി മന്ത്രി കെ.ടി. ജലീൽ തൽസ്ഥാനം രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോലം കത്തിക്കുന്നു

ആലുവ: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിച്ച രാജ്യത്തെ ആദ്യ മന്ത്രി കെ.ടി. ജലീൽ തൽസ്ഥാനം രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജെബി മേത്തർ ഹിഷാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം പ്രസിഡന്റ് പോൾ ബി. സേവ്യർ അദ്ധ്യഷത വഹിച്ചു. സംസ്ഥാന സെക്രടറി ലിന്റോ പി. ആന്റോ, നിയോജക മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ്, ജില്ലാ സെക്രട്ടറി ഹാരിസ്, മുഹമ്മദ് ഷെഫീക്, പി.എച്ച്. അസ്ലം, അൽഅമീൻ, വിപിൻ ദാസ്, ജോണി ക്രിസ്റ്റഫർ, ജിന്നാസ് ജബാർ, രാജേഷ് പുത്തനങ്ങാടി തുടങ്ങിയവർ പങ്കെടുത്തു.