മൂവാറ്റുപുഴ: കോടതിവിധിയുടെ മറവിൽ ആരാധനാലയങ്ങൾ കൈയ്യേറുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആരാധാന സ്വാതന്ത്ര്യത്തിനും ശാശ്വത സമാധാനത്തിനുമായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ മേഖല യാക്കോബായ സഭയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിവരുകയായിരുന്ന ഉപവാസ സമരം സമാപിച്ചു. ഒന്നാം ദിവസം മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളിയിലും , രണ്ടാം ദിവസം കാരക്കുന്നം സെന്റ് മേരീസ് പള്ളിയിലും , മൂന്നാംദിവസം തൃക്കളത്തൂർ സെന്റ് ജോർജ്ജ് പള്ളയിലും തുടർന്ന് കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിലെ പ്രാർത്ഥനയോടെയാണ് ഉപവാസ സത്യാഗ്രഹം സമാപിച്ചത്. മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തിമോസ്, മേഖലയിലെ വൈദീകർ, സഭാഭാരവാഹികൾ, കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹി കൾ എന്നിവർ മേഖല ഉപവാസത്തിന് നേതൃത്വം നൽകി.