jaladharan-
മരിച്ച ജലാധരൻ (58)

പറവൂർ : വാക്കേറ്റത്തിനിടെ മർദനമേറ്റ് പിതാവ് മരിച്ച സംഭവത്തിൽ മകൻ പിടിയിൽ. ചെറിയപ്പിള്ളി കണക്കാട്ടുശേരി വീട്ടിൽ ജലാധരനാണ് (58) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂത്തമകൻ രാഹുൽദേവിനെ (25) പറവൂർ പൊലീസ് അറസ്റ്റുചെയ്തു.

വയറുവേദനയും ഛർദിയുമുണ്ടായതിനെത്തുടർന്ന് ജലാധരനെ കഴിഞ്ഞ എട്ടാം തീയതി വൈകിട്ട് പറവൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാർഗമദ്ധ്യേ മരിച്ചിരുന്നു. തലയുടെ പുറകുവശത്ത് ചെറിയ മുറിവുണ്ടായിരുന്നു. ഇതിനാൽ അസ്വഭാവിക മരണത്തിന് കേസെടുത്തുരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ അച്ഛനും മക്കളുമായി അടിപിടി കൂടാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു മക്കളെ പൊലീസ് ചോദ്യംചെയ്തപ്പോഴാണ് ജലാധരനെ മൂത്തമകൻ രാഹുൽദേവ് ചവിട്ടിയതായി അറിഞ്ഞത്. ഏഴിന് രാത്രിയിൽ ജലാധരനുമായി തർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് അടിവയറ്രിൽ ചവിട്ടേറ്റത്. അന്നു രാത്രിയിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാണിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോയില്ല. പിറ്റേന്ന് പലവട്ടം ഛർദിച്ചതിനെ തുടർന്നാണ് ആശുപത്രിൽ കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണമടഞ്ഞു. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് രാഹുൽദേവ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.