പറവൂർ: പറവൂർ സഹകരണ ബാങ്കിനെ തകർക്കാനുള്ള അപവാദ പ്രചരണങ്ങൾക്കെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന സഹകാരികളുടെ പ്രതിഷേധ സംഗമം സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഇ.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ, എ.കെ. സുരേഷ്, ടി.വി. നിഥിൻ, കെ. ശ്രീകുമാരി, വി.എസ്. ഷഡാനന്ദൻ, കെ. സുധാകരൻ പിള്ള, എം.ആർ. റീന എന്നിവർ സംസാരിച്ചു.