കൊച്ചി : നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയം (എം.എസ്.ഡി.ഇ) രണ്ടാമത് കൗശലാചാര്യ സമാദർ 2020 പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരളത്തിൽ നിന്ന് ദീർഘകാല പരിശീലനം, ജൻശിക്ഷൻ സൻസ്താൻ എന്നീ വിഭാഗങ്ങളിലായി അപ്പാരൽ ട്രെയ്‌നിംഗ് വിഭാഗത്തിൽ വൽസമ്മ, സ്റ്റേറ്റ് എൻജിനീയറിംഗ് വിഭാഗത്തിൽ പ്രകാശ് എം, സ്റ്റേറ്റ് നോൺ എജിനിയറിംഗ് വിഭാഗത്തിൽ എം. ജയറാം എന്നിവരാണ് അവാർഡിന് അർഹരായത്. ഇവരുടെ സംഭാവനകൾ നൈപുണ്യ വികസനാന്തരീക്ഷത്തെ ത്വരിതപ്പെടുത്തുമെന്നും മറ്റ് പരിശീലകർക്ക് പ്രചോദനമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്റർപ്രണർഷിപ്പ് ട്രെയ്‌നിംഗ് വിഭാഗത്തിൽ നിന്ന് 3 , ജൻ ശിക്ഷൻ സൻസ്താൻ 15 , ഹ്രസ്വകാലപരിശീലനം 14, ദീർഘകാല പരിശീലനം 44, എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 92 പരീശീലകരാണ് അവാർഡിന് അർഹരായത്. ഇവരെ കൂടാതെ നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രോമോഷണൽ സ്‌കീമിലേക്ക് (എൻ.എപി.എസ്) നൽകിയ സംഭാവനകൾ പരിഗണിച്ച് 15 കോർപറേറ്റുകളെയും ആദരിച്ചു.