കൊച്ചി: കൊവിഡ് കാലത്ത് റെയിൽവേയുടെ ജനദ്രോഹ നടപടികൾ പിൻവലിക്കുക, റദ്ദാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കുക, പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം പി.കെ.രാജേഷ്, നേതാക്കളായ കെ.എസ്. ജയദീപ്, വി.എസ്.സുനിൽകുമാർ, സിജി ബാബു,ടി..എം. ഷെനിൻ, വിപിൻ രാജ്, നിസാമുദ്ദിൻ, റോക്കി എം.ജിബിൻ, വി.വി .വിനു എന്നിവർ സംസാരിച്ചു.