അങ്കമാലി: നഗരസഭ താലൂക്കാശുപത്രിയിൽ ഒന്നരകോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച ഓപ്പറേഷൻ തീയറ്റർ ,ലേബർ റൂം,നവജാത ശിശു പരിപാലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ടക്കും.

ഓപ്പറേഷൻ തീയറ്ററിന്റേയും ലേബർ റൂമിന്റേയും ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ എം.എ ഗ്രേസിയും നവജാത ശിശു പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈനും നിർവഹിക്കും. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ മുഖ്യാതിഥിയായും, മുൻ എം.പി ഇന്നസെന്റ് മുഖ്യ പ്രഭാഷണവും നടത്തും. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ എം.എസ് ഗിരീഷ് കുമാർ അദ്ധ്യക്ഷനാകും.ഇന്നസെന്റ് എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപയും, ജോസ് തെറ്റയിൽ എം.എൽ.എയുടം ആസ്തി വികസനഫണ്ടിൽ നിന്ന് 45 ലക്ഷം രൂപയും നഗരസഭ ഫണ്ട് 43 ലക്ഷം രൂപയും എൻ.എച്ച്.എം ഫണ്ട് 17 ലക്ഷം രൂപയും ഉൾപ്പെടെ ഒന്നരക്കോടി രൂപയാണ് തീയറ്ററിനായി ചിലവഴിച്ചത്.