kochi

ഫോർട്ടുകൊച്ചി: ടൂറിസം സീസണിൽ പ്രതീക്ഷയർപ്പിച്ച് പൈതൃകനഗരിയായ ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും. കൊവിഡ് മൂലം കഴിഞ്ഞ ആറ് മാസമായി അടഞ്ഞു കിടന്ന ടൂറസം മേഖല പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് വീണ്ടും തുറക്കാൻ അധികൃതരുടെ കനിവ് തേടുന്നത്. ലോക്ക് ഡൗണും പിന്നാലെ വന്ന നിയന്ത്രണങ്ങളും കൊച്ചിയുടെ വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചു. ആയിരങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും