കൊച്ചി: ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന നാളെ ജില്ലയുടെ ആയിരം കേന്ദ്രങ്ങളിൽ സി.പി.ഐ പ്രതിഷേധദിനം ആചരിക്കുമെന്ന് ജില്ല സെക്രട്ടറി പി.രാജു പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന പരിപാടിയിൽ പത്തു പ്രവർത്തകർ വീതം അണിനിരക്കും.