bjp
കാലടിയിൽ നടന്ന ബി.ജെ.പി പ്രതിഷേധത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ കോലം കത്തിക്കുന്നു

കാലടി: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട്കോലം കത്തിച്ചു. കാലടിയിൽ നടന്ന പ്രതിഷേധം ബി.ജെ.പി.ജില്ലാ സെക്രട്ടറി വി കെ ഭസിത് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായ് നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ കാലടിയിൽ പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലവും കത്തിച്ചു. ശശി തറനിലം അദ്ധ്യഷനായി. ടി എസ് രാധാക്യഷ്ണൻ, സലീഷ് ചെമ്മണ്ടൂർ,പി സി ബിജു, അജേഷ് പാറക്ക, സതീഷ്തമ്പി,എം ബി ശേഖരൻ, കെ എസ് ചന്ദ്രൻ, സജീവ് മറ്റൂർ എന്നിവർ നേതൃത്വം നൽകി.