പള്ളുരുത്തി: ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാനിറ്റൈസറും മാസ്ക്കും നൽകി. ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് വെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം വൈസ് പ്രസിഡന്റ് ബി.എം.അശോകൻ ഹിന്ദു ഐക്യവേദി സെക്രട്ടറി പി.പി.മനാജിന് മണ്ഡലം പ്രസിഡന്റ് പി.ബി.സുജിത്ത് കൈമാറി.വി.വി. ജീവൻ, എ.ജി.സുര, ടി.പി.സജീവൻ, എം.ആർ.ബിജു, ടി.ജി. ജയ ഹർഷൻ തുടങ്ങിയവർ സംബന്ധിച്ചു.