കൊച്ചി: കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പിറവം, കോതമംഗലം, ആലുവ, പറവൂർ, പെരുമ്പാവൂർ, മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റികളിലും മുൻമന്ത്രി ടി.എം. ജേക്കബിന്റെ 70 -ാം ജന്മദിനം വിവിധപരിപാടികളോടെ ആചരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു പണാലിക്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി എറണാകുളം ജില്ലാ പ്രസിഡന്റായി ഇ.എം.മൈക്കിളിനെ (കോതമംഗലം) തിരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറിമാരായ കെ.ജി. പുരുഷോത്തമൻ, റെജി ജോർജ്, പ്രോംസൺ മാഞ്ഞാമറ്റം, സുനിൽ ഇടപ്പലക്കാട്ട്, പി.ടി. എബ്രാഹം, എം.എ. ഷാജി, കെ.ഒ. ജോർജ്, ആന്റണി പാലക്കുഴി, ജോഷി കെ. പോൾ, അഡ്വ. മാത്യു ജോസഫ്, രാധാ നാരായണൻ, എൻ.എം. കുര്യൻ, ബീനാ ബെന്നി, സച്ചുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.