കൊച്ചി: സ്വർണ കടത്തിന് കൂട്ടുനിന്ന മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് എന്തോ ഒളിപ്പിക്കുവാനുള്ളതു കൊണ്ടാണ് ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തത്. ശിവശങ്കരനും കെ.ടി. ജലീലും മുഖ്യമന്ത്രിയും ചേർന്നു കൊണ്ടുള്ള കൂട്ടുകച്ചവടമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ പ്രകടനത്തിനു ശേഷം മന്ത്രി കെ.ടി. ജലീലിന്റെ കോലവും കത്തിച്ചു. പ്രസിഡന്റ്എസ് ജയകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.പി.സിന്ധു മോൾ, ജനറൽ സെക്രട്ടറിമാരായ അഡ്വ: കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, മദ്ധ്യമേഖലാ സെക്രട്ടറി സി.ജി. രാജഗോപാൽ, വൈസ് പ്രസിഡന്റ്എസ്. സജി, ജില്ലാ സെക്രട്ടറി സി.വി. സജിനി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം രാജ്, മോർച്ചാ പ്രസിഡന്റുമാരായ വി.എസ്. സത്യൻ, എൻ.എൽ. ജെയിംസ്, അഡ്വ. രമാദേവി, തോട്ടുങ്കൽ എൻ.എം. രവി തുടങ്ങിയവർ പങ്കെടുത്തു.