vennala

കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് പാലാരിവട്ടം പള്ളിശ്ശേരി കവലയിൽ ജനസേവന കേന്ദ്രം തുറന്നു.
പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇലക്ടിസിറ്റി, വാട്ടർ ബില്ലുകൾ, മണി ട്രാൻസ്ഫർ, ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, എയർ ടിക്കറ്റ്, ഹോളിഡേ പാക്കേജ്, മൊബൈൽ ഫോൺ ചാർജിംഗ്, പാസ് പോർട്ടിനുള്ള അപേക്ഷ നൽകൽ, പാൻ കാർഡ്, റേഷൻ കാർഡ്, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ തുടങ്ങി 300 ൽ പരം ഓൺലൈൻ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാകും. സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം എം.സ്വരാജ് എം.എൽ.എ നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ.സന്തോഷ് അധ്യക്ഷനായി.
അഡ്വ. കെ. ഡി. വിൻസന്റ്, കെ.ടി.സാജൻ, സെക്രട്ടറി എം.എൻ.ലാജി തുടങ്ങിയവർ സംസാരിച്ചു.