കൊച്ചി: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അവധിക്കാലം വിനിയോഗിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കണമെന്ന് ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലാണ്. അസോസിയേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ മാരുതി മുസമദ് യോഗം ഉദ്ഘാടനം ചെയ്തു. എം.എം. അബ്ദുൽനസീർ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് എസ് ബാഫാന, സഫർ കമ്മൽ അൻസാരി, ഹിരൻ മനോഭായി ഷാ, സുനിത ജയിൻ, സരി ശിവാനന്ദൻ, ഫെമിർ ഉമ്മർ, രാജേഷ് കാളിദാസൻ, മഹേഷ്, അബൂബക്കർ സിദ്ദീഖ്, സ്വാതി സേതുപതി, സ്വാലക് പട്ടേൽ, സുരേഷ് ദേവാൻ, പ്രഭ പട്ടേൽ, ഫക്രുദ്ദീൻ ഫരീദ്വാലാ, അഭിഷേക് ശ്രിവാസ്തവ, സൗമിഖ് ഘോഷ്, മുഹമ്മദ് ജാസിം സ്വാഗതവും എം.ജി. കിരൺ എന്നിവർ സംസാരിച്ചു.