പള്ളുരുത്തി: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. കച്ചേരിപ്പടിയിൽ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് ബേസിൽ മൈലന്തറ ഉദ്ഘാടനം ചെയ്തു. സംഗീത് ബാബു, തമ്പി സുബഹ്മണ്യം, ഇ.എ.അമീൻ, കെ.എസ്.ഷൈൻ, ദിലീപ്, ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.