cmp
മന്ത്രി കെ.ടി. ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.പി എറണാകുളത്ത് നടത്തിയ സമരം ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: തിരിച്ചറിയാതിരിക്കാൻ വേഷംമാറി അന്വേഷണ ഏജൻസിക്കു മുന്നിൽ ഹാജരായ മന്ത്രി കെ.ടി ജലീൽ നുണയന്മാരുടെ രാജകുമാരനാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു.മന്ത്രി കെ.ടി. ജലീൽ രാജിവെക്കുക എന്നാവശ്യപ്പെട്ട് സി.എം.പി എറണാകുളം ഗാന്ധി സ്‌ക്വയറിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസത്യങ്ങളും നുണപ്രചരണവും കൊണ്ട് രാജ്യദ്രോഹകുറ്റത്തിൽ നിന്നും രക്ഷപ്പെടാൻ ജലീലിന് സാധിക്കില്ല. ഡി.വൈ.എഫ് ഐ നേതാവായ ബിനീഷ് കൊടിയേരിയെ തള്ളാനും കൊള്ളാനും കഴിയാത്ത ധർമ്മ സങ്കടത്തിലാണ് പിണറായി. ടി.പി കേസിലെ നാൾവഴികളെല്ലാം അറിയുന്ന ബിനീഷിനെ കൈ ഒഴിയാൻ പിണറായിക്കും അച്ചൻ കൊടിയേരിക്കും കഴിയില്ല.

സ്വർണക്കടത്തിന്റെയും, മയക്കുമരുന്നു കച്ചവടത്തിന്റെയും കൂട്ടുകൃഷികൾ അറിയാവുന്ന ജലീലിനെതിരെ നടപടിയെടുക്കാൻ പിണറായി ഭയപ്പെടുന്നു 'ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രിയും കൂട്ടു പ്രതിയാവുന്ന അവസ്ഥയാണുള്ളതെന്നും സി.പി.ജോൺ പറഞ്ഞു. പാർട്ടി സംസ്ഥാന അസി.സെക്രട്ടറി സി.എൻ വിജയകൃഷണൻ, സെക്രട്ടേറിയറ്റ് മെമ്പർമാരായ അഡ്വ.ബി.എസ് സ്വാതികുമാർ, കെ.സുരേഷ് ബാബു, ജില്ലാ സെക്രട്ടറി പി.രാജേഷ്, കെ.എസ്. വൈ.എഫ് സംസ്ഥാന പ്രസിഡന്റ് തോമസ് കൊറശേരി, ജില്ലാ ജോ. സെക്രട്ടറി അഡ്വ.സഞ്ജീവ് കുമാർ, കർഷക ഫെഡറേഷൻ നേതാവ് ജേക്കബ് വെളുത്താൻ, വിക്ടർ ബർണാഡ്, നിധിൻ നിലാവെട്ടത്ത് എന്നിവർ സംസാരിച്ചു.