കളമശേരി: ഉണർവ് പ്രതിഭാ സംഗമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർക്ക് അവാർഡുകൾ നൽകും. മാർക്ക് ലിസ്റ്റിന്റിലെ പകർപ്പും രണ്ട് ഫോട്ടോയും ഉൾപ്പെടെയുള്ള അപേക്ഷ ഒക്ടോബർ 15നു മുമ്പായി ചങ്ങമ്പുഴ നഗറിലുള്ള എം.എൽ.എയുടെ ഓഫീസിൽ എത്തിക്കണം. കളമശേരി നിയോജക മണ്ഡലത്തിലെ സ്ക്കൂൾ കുട്ടികൾക്കും മറ്റ് സ്ക്കൂളുകളിൽ പഠിച്ച മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ കുട്ടികളെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484 254366 3