അങ്കമാലി: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.ബേബി,ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം.വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസ്സി റാഫേൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി. ബിബീഷ്, ജിഷ ജോജി, ലീലാമ്മ പോൾ, അംഗങ്ങളായ ഏല്യാസ് കെ.തരിയൻഎന്നിവർ സംസാരിച്ചു.