അങ്കമാലി: അങ്കമാലി നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി നായത്തോട് എയർപോർട്ട് വാർഡിലെ എല്ലാ വീടുകളിലേക്കുമുള്ള തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം വാർഡിലെ മുതിർന്ന കർഷത്തൊഴിലാളി കുട്ടൻ കോട്ടായി മികച്ച കർഷകൻ കെ.ജി രാജന് നൽകി നിർവഹിച്ചു. കൗൺസിലർ ടി. വൈ ഏല്യാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് വികസനസമിതി ചെയർമാൻ എം.കെ ദിവാകരമേനോൻ, വൈസ് ചെയർമാൻ ജിജോ ഗർവാസീസ് എന്നിവർ പങ്കെടുത്തു.