കോലഞ്ചേരി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെജി​റ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രൊമോഷൻ കൗൺസിലിന്റെ കാർഷിക ഉത്പന്ന വിതരണ കേന്ദ്രം മഴുവന്നൂർ പഞ്ചായത്തിലെ മംഗലത്തുനടയിൽ പ്രവർത്തനം തുടങ്ങി. വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ ജോജി മാത്യു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.പി വർഗീസ് അദ്ധ്യക്ഷനായി.സെക്രട്ടറി ലാലു വർഗീസ്, എം.ജി. എബി എന്നിവർ സംബന്ധിച്ചു.ജൈവവളങ്ങളും വിത്തുകളും കാർഷിക ഉപകരണങ്ങളും സ്‌പൈസസ് മാർക്ക​റ്റിങ് കോ ഓപ്പറേ​റ്റീവ് സൊസൈ​റ്റി എന്ന പേരിൽ തുടങ്ങിയ സ്ഥാപനത്തിൽ ലഭിക്കും.