award
കാലടി എസ് മുരളിയ്ക്ക് ഗാന്ധിദർശൻ വേദിയുടെ ദേശപൊരുമ അവാർഡ് ബെന്നി ബെഹനാൻ എം.പി നൽകുന്നു

കാലടി: ഗ്രന്ഥശാല പ്രവർത്തകനായ കാലടി എസ്.മുരളീധരന് ഓണസമ്മാനമായി കേരള പ്രദേശ് ഗാന്ധിദർശൻവേദി ദേശപ്പെരുമ പുരസ്‌കാരം നൽകി ആദരിച്ചു. നാല്പത്തിനാലു വർഷത്തെ നിരന്തരമായ ഗ്രന്ഥശാല രംഗത്തെ മികച്ച പ്രവർത്തനങ്ങളും ലോക് ഡൗൺ കാലത്തെ ജീവിതം സന്തോഷപ്രദമാക്കുന്നതിനുള്ള മികച്ച നിർദ്ദേശങ്ങളും പ്രവർത്തനങ്ങളുമാണ് മുരളീധരനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഗാന്ധിദർശൻവേദി സംസ്ഥാന നിർവാഹക സമിതിയംഗം എം.പി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെന്നി ബെഹനാൻ എം.പി പുരസ്‌കാരം സമ്മാനിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. എം.സി ദിലീപ് കുമാർ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, സിനിമാ താരം ഷിയാസ് കരീം, സീരിയൽ താരം ബിജോയ് വർഗീസ്, ഇ.വി നാരായണൻ, സി.പി ഷാജഹാൻ എന്നിവർ സംസാരിച്ചു. കാലടി എസ്.ഡി.പി. ലൈബ്രറി സെക്രട്ടറിയും ബുധസംഗമം സാംസ്‌കാരിക കൂട്ടായ്മയിലൂടെ സാംസ്‌കാരിക പ്രവർത്തനം നടത്തി വരുന്നു.കഴിഞ്ഞ ജനുവരിയിൽ തൃശ്ശൂർ ലോ കോളേജ് ലൈബ്രേറിയനായിരിക്കെ ജോലിയിൽ നിന്നും വിരമിച്ചു.ഭാര്യ രാധയും, മക്കൾ അരോമൽ ,അമ്പാടിക്കണ്ണൻ ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ സജീവമാണ്.