കൊച്ചി : . ജില്ലയിൽ ഡെങ്കിപ്പനി വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ ജാഗ്രത ആവശ്യമാണെന്ന് കൊവിഡ് ഇതര രോഗങ്ങൾക്കായുള്ള ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. വിനോദ് പൗലോസ് പറഞ്ഞു.പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാരാജാസ് കോളജിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. കെ.വി. ജയമോൾ, സീനിയർ വെക്ടർ കൺട്രോൾ ബയോളജിസ്റ്റ് അബ്ദുൽ ജബ്ബാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി. വിനോദ് ബാബു, പി.എ. സിയാദ് തുടങ്ങിയവർ നേതൃത്വം നൽകി. ഞായറാഴ്ചകളിൽ വീടുകൾ, ചൊവ്വാഴ്ചകളിൽ ഓഫിസുകൾ, വെള്ളിയാഴ്ചകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശനിയാഴ്ചകളിൽ ആശുപത്രികൾ എന്നിവിടങ്ങളിലാണു ഡ്രൈ ഡേ ആചരിക്കുന്നത്.