കാലടി: ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറത്തിന്റെയും കൈത്താങ്ങ് കൂട്ടായ്മ ചുള്ളിയുടെയും നേതൃത്വത്തിൽ ചുള്ളിയിൽ എഴുപത്തി അഞ്ചു ദിവസങ്ങൾ കൊണ്ട് ബൈജുവിനു പുതിയ ഭവനം നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ബെന്നി ബെഹനാൻ എം.പി.നിർവഹിച്ചു.പ്രസിഡന്റ് വർഗീസ് മാണിക്യത്താൻ അദ്ധ്യക്ഷനായി.റോജി.എം.ജോൺ എം.എൽ.എ ,പി.ജെ.ജോയി, ഡി സി സി സെക്രട്ടറി ഷൈജോപറമ്പി, പ്രോജക്ട് കോർഡിനേറ്റർ പ്രിൻസ് പോൾ,ഇന്ദിര ഗാന്ധികൾച്ചറൽ ഫോറം പ്രസിഡന്റ് ലൈജു ഈരാളി, കെ.ഒ വർഗ്ഗീസ്,ഫാദർ ജോൺപുതുവ, ഫാദർ റെൻസൺ തെക്കിനേഴത്ത്.സെക്രട്ടറി ജെസി വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.