കൊച്ചി: കൊവിഡ് വ്യാകുലതകൾ നീക്കുവാനും നല്ല വ്യായാമത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുവാനുമായി റോട്ടറി സാറ്റലൈറ്റ് ക്ലബ് ഒഫ് കൊച്ചിൻ ഡൗൺടൗൺ വെർച്വൽ റൺ സംഘടിപ്പിക്കുന്നു. 26, 27 തീയതികളിൽ നടക്കുന്ന റോട്ടറി ഐ റണ്ണിൽ പങ്കെടുക്കുന്നവർക്ക് അവരവരുടെ സ്ഥലത്തും സമയത്തും ഓടുകയും നിശ്ചയിച്ചിട്ടുള്ള മൊബൈൽ ആപ്പുകളിലൂടെ അവരുടെ ഓട്ടത്തിന്റെ ദൈർഘ്യവും സമയവും റെക്കോർഡ് ചെയ്തു സംഘാടകരെ അറിയിക്കുകയും ചെയ്യുന്ന രീതിയാണ് വെർച്യുൽ റണ്ണിന്റേത്. ഓടുന്ന ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ദൈർഘ്യം മൂന്നു കിലോമീറ്റർ മുതൽ ഫുൾ മാരത്തോൺ ദൂരമായ 42 കിലോമീറ്റർ വരെയുള്ള ദൂരം രജിസ്റ്റർ ചെയ്യുന്ന സമയത്തു തെരഞ്ഞെടുക്കേണ്ടതാണ്. റജിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. ഹൈബി ഈഡൻ എം.പി ആദ്യ റജിസ്‌ട്രേഷൻ നിർവഹിച്ചു. വിവരങ്ങൾക്ക്: www.irun-rotary.org, 99471 58900.