പറവൂർ: വാഹന അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി കുടുംബത്തിന് മത്സ്യഫെഡിൽ നിന്നുള്ള ഇൻഷ്വറൻസ് തുക കൈമാറി. മാല്യങ്കര മൂത്തണ്ടാശ്ശേരി എം.ഡി. റോബിന്റെ കുടുംബത്തിനാണ് പത്ത് ലക്ഷം രൂപ നൽകിയത്. വടക്കേക്കര വടക്കുംഭാഗം ഉൾനാടൻ മത്സ്യസംഘത്തിൽ അംഗമായിരുന്ന റോബിൻ 2019 ജനുവരിയിൽ മൂത്തകുന്നത്തു വച്ച് വാഹനാപകടത്തിലാണ് മരിച്ചത്. മത്സ്യഫെഡ് ബോർഡ് അംഗം കെ.സി. രാജീവ് ചെക്ക് കൈമാറി. ഉൾനാടൻ സഹകരണ സംഘം പ്രസിഡന്റ് എൻ.വി. ശിവൻ, മത്സ്യഫെഡ് പ്രൊജക്റ്റ് ഓഫിസർ ഡെലീന, മോട്ടിവേറ്റർ ഗീത, സംഘം സെക്രട്ടറി ഷൈല തുടങ്ങിയവർ പങ്കെടുത്തു.