നെടുമ്പാശേരി: പാറക്കടവ് സേവാഭാരതി വാർഷിക സമ്മേളനം അങ്കമാലി സേവാഭാരതി വൈസ് പ്രസിഡന്റ് കുഞ്ഞിരാമൻ പുതുശേരി ഉദ്ഘാടനം ചെയ്തു. പാറക്കടവ് സ്ഥാനീയ സമിതി പ്രസിഡന്റ് സി.എൻ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ മുഖ്യപ്രഭാഷണവും സെക്രട്ടറി കെ.വി. സഞ്ജീവൻ സേവാസന്ദേശവും നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ 108 ആംബുലൻസ് ഡ്രൈവർമാരെയും ആദരിച്ചു. സെക്രട്ടറി കെ.വി. സജീവ് , വി.എൻ. സത്യൻ, കേശവ്ജി, കെ.എ. ദിനേശൻ, രാഹുൽ പാറക്കടവ്, സിന്ധു ദിനേശ് എന്നിവർ സംസാരിച്ചു.
.