an-radhakrishnan
എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ ഗ്രാമോദ്ധാരണ മരണാനന്തര സഹായ ഫണ്ട് 50 -ാം വാർഷികത്തോടനുബന്ധിച്ച് അംഗങ്ങൾക്കുള്ള അരിക്കിറ്റ് വിതരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രനും യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥനും ചേർന്ന് കുടുംബ യൂണിറ്റ് കൺവീനർ ഓമന സനിലന് നൽകി നിർവഹിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ ഗ്രാമോദ്ധാരണ മരണാനന്തര സഹായ ഫണ്ട് 50 -ാം വാർഷികം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മരണാനന്തര സഹായ സംഘം പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.എൻ. ഗോപി, ട്രഷറർ പി.കെ. ശ്രീകുമാർ, പി.വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അംഗങ്ങൾക്കുള്ള അരിക്കിറ്റ് വിതരണം എ.എൻ. രാമചന്ദ്രനും കെ.എസ്. സ്വാമിനാഥനും ചേർന്ന് കുടുംബ യൂണിറ്റ് കൺവീനർ ഓമന സനിലന് നൽകി . കൊവിഡ് മാനദണ്ഡലം പാലിച്ച് ലളിതമായാണ് വാർഷികം സംഘടിപ്പിച്ചത്.