കുറുപ്പംപടി: വേങ്ങൂർ ഗവ: ഐ.ടി.ഐക്ക് സ്വന്തമായൊരു മന്ദിരമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഇതിനായി വേങ്ങൂർ ഗ്രാമപഞ്ചായത്ത് തൂങ്ങാലിയിൽ വിട്ട് നൽകിയ സ്ഥലത്ത് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച നടക്കും. ഉച്ചയ്ക്ക് 12ന് വേങ്ങൂർ നക്ഷത്ര മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ. എ. അദ്ധ്യക്ഷനാകും.