പറവൂർ : പറവൂർ നഗരസഭ പ്രദേശത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റ‌ർ പ്രവർത്തനം ആരംഭിക്കാനായില്ല. നഗര പ്രദേശത്ത് കൊവിഡ് രോഗികൾ ഏതാനും ദിവസത്തിനുള്ള അമ്പത് പിന്നിട്ടു. കഴിഞ്ഞ മാസം എട്ടിന് ടൗൺ ഹാളിൽ പ്രവർത്തനം തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. സെന്ററിലേയ്ക്ക് ആവശ്യമായ വസ്തുക്കൾ വ്യക്തികളും സംഘടനകളും നൽകിയിരുന്നു. അമ്പത് പേർക്കുള്ള സൗകര്യമാണ് സർക്കാർ ആദ്യം നിർദേശിച്ചത്. പിന്നീട് നൂറാക്കി. ടൗൺഹാളിൽ പൊതുമാരാമത്ത് പണികൾ പൂർത്തിയാക്കാത്തതനാണ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. നഗരത്തിൽ രോഗ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ എഫ്.എൽ.ടി.സിയുടെ പ്രവർത്തനം ഉടൻ ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, സെക്രട്ടറി എസ്. സന്ദീപ് എന്നിവർ പറഞ്ഞു.