അങ്കമാലി: നഗരസഭയുടെ നേതൃത്വത്തിൽ വിവിധ ഫണ്ടുകൾ സംയോജിപ്പിച്ച് രണ്ട് കോടിയിൽപരം രൂപ ചെലവഴിച്ച് പ്രവർത്തന സജ്ജമാക്കിയ പുതിയ ഓപ്പറേഷൻ തിയേറ്ററുകൾ, ലേബർ റൂം, കുട്ടികളുടെയും അമ്മമാരുടെയും ഗർഭിണികളുടെയും വാർഡുകൾ, അനുബന്ധ അടിസ്ഥാനസൗകര്യ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.നവജാത ശിശു പരിചരണ വിഭാഗം ഉദ്ഘാടനം വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനും ഓപ്പറേഷൻ തിയറ്ററുകളുടെ ഉദ്ഘാടനം നഗരസഭാ അദ്ധ്യക്ഷ എം.എ ഗ്രേസിയും നിർവഹിച്ചു. മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ മുഖ്യാതിഥിയായി.നഗരസഭ വൈസ് ചെയർമാൻ എം എസ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലി വർഗീസ് വിനീത ദിലീപ് പുഷ്പമോഹൻ കെ കെ സലി ഷോബി ജോർജ് നഗരസഭ എൻജിനീയർ ശരത് .ബി .ജോഷി താലൂക്കാശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ നസീമ നജീബ് തുടങ്ങിയവർ സംസാരിച്ചു.