കൊച്ചി: ഒന്നാം യു.പി.എ മന്ത്രിസഭയിലെ ഗ്രാമവികസന മന്ത്രിയും ആർ.ജെ.ഡി ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്ന രഘുവംശ പ്രസാദിന്റെ നിര്യാണത്തിൽ ആർ.ജെ .ഡി കേരളാ ഘടകം അനുശോചിച്ചു. 2006ൽ നടപ്പിലാക്കിയ മഹാത്മ ഗാന്ധിഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ ദരിദ്രരായ ലക്ഷക്കണക്കിന് ഗ്രാമീണരുടെ കണ്ണീരൊപ്പാൻ അദ്ദേഹത്തിനു കഴിഞ്ഞതായി പാർട്ടി അദ്ധ്യക്ഷ, അനു ചാക്കോ, സെക്രട്ടറി ജനറൽ പ്രൊഫ. ജോർജ് ജോസഫ് എന്നിവർ പറഞ്ഞു