കൂത്താട്ടുകുളം: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരോപണ വിധേയനായ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൂത്താട്ടുകളത്ത് പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടത്തി. പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെൻ.കെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഷാജി കെ.സി., ജിജോ.ടി. ബേബി, ജിൻസ് പൈറ്റക്കുളം, ജിനീഷ് വൻ നിലം,അനീഷ് മാത്യു, മാത്യു.എസ്. മൂർപ്പനാട്ട്, ഏലിയാസ് വടകര, ജോൺസൺ. സി.ജെ,ഗ്രിഗറി എബ്രാഹം, അജു ചെറിയാൻ,റാഫേൽ വൻനിലം, ,പ്രണവ് .വി.എസ്,എന്നിവർ സംസാരിച്ചു.