മൂവാറ്റുപുഴ: മൂവാറ്റുപുഴ കോടതി സമുച്ചയം അണു വിമുക്തമാക്കി. കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഫാമിലി കോർട്ടിൽ ഒരാൾക്ക് കൊവിഡ് 19 പോസിറ്റീവായതിനെ തുടർന്നാണ് കോടതി സമുച്ചയം അണു വിമുക്തമാക്കിയത്. കൊവിഡ് പോസിറ്റീവായ ജിവനക്കാരൻ മറ്റു കോടതികളിലെല്ലാം സമ്പർക്കം ഉണ്ടായതിനാൽ കോടതി സമുച്ചയം മുഴുവനായും അണു വിമുക്തമാക്കേണ്ടി വന്നു. രാവിലെ ആരംഭിച്ച അണു വിമുക്തമാക്കൽ ഉച്ചക്ക് രണ്ടിന് അവസാനിച്ചു. മൂവാറ്റുപുഴ ഫയർ ഫോഴ്സ് ഓഫീസിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.ജെ. ജോയിയുടെ നേതൃത്വത്തിൽ ഫയർമാൻ മാരായ ടി.പി.ഷാജി, സനൽകുമാർ, ഹോംഗാർഡ് ഷിജു സോമൻ എന്നിവരാണ് അണുവിമുക്തമാക്കിയത്.