പെരുമ്പാവൂർ: എൽ.ഡി.എഫ് രായമംഗലം ഗ്രാമപഞ്ചായത്ത് പ്രകടന പത്രികയിലേക്ക് പൊതു ജനങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാകമ്മിറ്റിയഗം പി.കെ സോമൻ നിർവഹിച്ചു. രാജപ്പൻ എസ് തെയ്യാരത്ത് അദ്ധ്യക്ഷത വഹിച്ചു. രാജൻ വർഗീസ്,ആർ എം രാമചന്ദ്രൻ, ഇ വി ജോർജ്, ആർ അനീഷ്, പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, വൈസ് പ്രസിഡന്റ് ജോയ് വെള്ളാഞ്ഞി, പി റ്റി ജ്യോതിഷ് കുമാർ, എൻ.ടി കുര്യാച്ചൻ എന്നിവർ പങ്കെടുത്തു.