school
വളയൻചിറങ്ങര എൽ.പി സ്കൂളിൽ പുതിയ അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ശിലാഫലകം സ്ഥാപനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു

പെരുമ്പാവൂർ: വളയൻചിറങ്ങര ഗവ എൽ.പി സ്കൂളിന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി 8 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഓൺലൈനായി നിർവഹിച്ചു. 3 ക്ലാസ് മുറികളും, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, വായനാ മുറി തുടങ്ങിയവയും മറ്റ് അനുബന്ധ സൗകര്യങ്ങളുമാണ് പുതിയ ബ്ലോക്കിൽ ഒരുക്കന്നത്.700 കുട്ടികൾ പഠിക്കുന്ന ജില്ലയിലെ പ്രമുഖ എൽ പി സ്കൂളായ ഇവിടത്തെ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതക്ക് പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തോടെ പരിഹാരമാവും.സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പെരുമ്പാവൂർ എം.എൽ.എ അഡ്വ.എൽദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

പെരുമ്പാവൂർ ബിൽഡിംഗ് സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് കുമാർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.അശോകൻ ,ടെൽക് ചെയർമാൻ അഡ്വ.എൻ സി മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.രമ, എസ്.എം.സി ചെയർമാൻ എൻ പി അജയകുമാർ, വളയൻചിറങ്ങര എച്ച് എസ് എസ് ഹെഡ്മാസ്റ്റർ ജി.ആനന്ദകുമാർ എന്നിവർ സംസാരിച്ചു. സീനിയർ അസി.കെ പി സുമ നന്ദി പറഞ്ഞു. അസി.എൻജീനയർ അരുൺ, അദ്ധ്യാപകരായ സന്ധ്യ, ബിന്ദു, സിന്ധു, ഭവ്യ, അൻസു, ജാൻസി, ആതിര, കെ എസ് ബിന്ദു, ശ്രീന, സവിത,പി റ്റി എ അംഗങ്ങളായ നാരായണൻ, ജയകൃഷ്ണൻ,വിവേക്, ബേബി, നാസർ, വർഗീസ്, ചെറിയാൻ, ശ്രീകുമാർ, അനൂപ് എന്നിവർ പങ്കെടുത്തു.